ചൂടിന് ആശ്വാസമായി രണ്ട് ജില്ലകളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

heavy rain

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അതേസമയം കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് ഒഴികെയുളള എല്ലാ ജില്ലകള്‍ക്കുമുളള ജാഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസ് വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്- 39 ഡിഗ്രി സെല്‍ഷസ്. പുനലൂരില്‍ 38 ഡിഗ്രിയും ആപ്പുഴയില്‍ 37 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 36 ഉം കോട്ടയത്ത് 36.8 ഉം കോഴിക്കോട് നഗരത്തില്‍ 36.3 ഡിഗ്രിയുമാണ് താപനില. കനത്ത ചൂടില്‍ സംസ്ഥാനത്ത് ഇന്നലെ 68 പേര്‍ക്കു സൂര്യാതപമേറ്റു.

Top