തിരുവനന്തപുരം : വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും , മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് കോട്ടയത്തും ആലപ്പുഴയിലുമാണ് മഴദുരിതങ്ങള്‍ ഏറ്റവും നേരിടേണ്ടി വന്നത്. കോട്ടയത്ത് പലയിടത്തും വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മഴ തുടരുന്നത് ആശങ്കയാണ്. പകുതിയോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുപോയി.