ഇസ്ലാമബാദ്: പൊതു തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ഗുജ്‌റാണ്‍വാല, സാര്‍ഗോദ, മലാക്കണ്ട്, ഹസാര, മര്‍ദ്ദന്‍, പെഷവാര്‍, കോഹ്ത്, കശ്മീര്‍ തുടങ്ങിയ നഗരങ്ങളിലായിരിക്കും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച കാര്യം ജിയോ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മഴയക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്രചാരണത്തിനുള്ള അവസാന തീയതി 12 മണിയോടു കൂടി അവസാനിക്കും.