മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ നാവിക്ക് സംവിധാനം ; മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള നാവിക്ക് സംവിധാനത്തിന് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി. ഓഖിദുരന്ത പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന് മുന്നറിയിപ്പ് സംവിധാനത്തിന് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഓഖിപോലുളള ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാനും, മത്സ്യത്തൊഴിലാളികളുടെ ജീവനുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്ത്വം ഒരുക്കുക, അപകടസാധ്യത അറിയിക്കാന്‍ കഴിയുക എന്നീ കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണും സര്‍ക്കാര്‍ മുന്നറിയിപ്പ് സംവിധാനം സജ്ജീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമായിരിക്കും ബോട്ടുകളില്‍ ഘടിപ്പിക്കുക. കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദ്ദമേഖലകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ലഭ്യമാകും. മത്സ്യങ്ങളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും നാവിക് സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top