കാലാവസ്ഥാ പ്രതിരോധം; ഇന്ത്യക്ക് 316 കോടിയുടെ സാമ്പത്തിക സഹായം

മനാമ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യക്ക് ഐക്യരാഷ്ട്രസഭ 316.12 കോടി രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. പാരീസ് ഉടമ്പടി പ്രകാരം ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി ഈ തുക വിനിയോഗിക്കാം.

ഞായറാഴ്ച ബഹറിനില്‍ ചേര്‍ന്ന ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിന്റെ 21-ാം യോഗത്തിലെ തീരുമാന പ്രകാരമാണിത്. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടില്‍ പെടുത്തി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി) പദ്ധതിവഴി വികസ്വര രാഷ്ട്രങ്ങള്‍ക്കാണു ഫണ്ട് ലഭിക്കുക.

Top