കൃത്യമായ ചികിത്സ ഉറപ്പാക്കുവാന്‍ വെബ്‌സൈറ്റും, മൊബൈല്‍ ആപ്ലിക്കേഷനും

treatment

കൃത്യമായ ചികിത്സ ലഭ്യമാക്കുവാന്‍ റിസസ് എന്ന പേരില്‍ വെബ്‌സൈറ്റും, മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം സ്വദേശി ഡോക്ടര്‍ ആഷിഖും സംഘവും. വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ അവസ്ഥ മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ആഷിഖും, സംഘവും പുതിയ സംവിധാനം ഒരുക്കുന്നത്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കം രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ആശുപത്രിയിലും എത്ര ഡോക്ടര്‍മാരുണ്ട്, എത്ര കിടക്കകള്‍ ഒഴിവുണ്ട്. വെന്റിലേറ്റര്‍ ലഭ്യമാണോ തുടങ്ങിയ കാര്യങ്ങളെല്ലാം വെബ്‌സൈറ്റ് മുഖേന അറിയാന്‍ സാധിക്കും. കൂടാതെ ഏറ്റവും അടുത്ത് ആംബുലന്‍സ് എവിടെ നിന്ന് ലഭ്യമാകുമെന്നും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാന്‍ കഴിയും.

Top