മുംബൈ: ചികിത്സാ ചെലവുകള്‍ താരതമ്യം ചെയ്യുന്നതിന് സൗകര്യമൊരുക്കി വെബ് സൈറ്റുകള്‍.
ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്ററായ മെഡി അസിസ്റ്റ്, ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ വിസ്താര തുടങ്ങിയവയാണ് വെബ് സൈറ്റിലൂടെ ചികിത്സാ ചെലവുകള്‍ താരതമ്യം ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നത്.
ചികിത്സ ചെലവുകള്‍ താരതമ്യം ചെയ്ത് ഏത് ആശുപത്രിയില്‍ ചികിത്സ വേണമെന്ന് ഇനി തീരുമാനിക്കാം.
ചികിത്സാ പാക്കേജിന്റെ ചെലവ് കൂടാതെ റൂം വാടക, സര്‍ജന്റെ ചെലവ്, മെഡിക്കള്‍ പരിശോധനകള്‍ക്ക് ആവശ്യമായ തുക തുടങ്ങിയവയെല്ലാം വെബ് സൈറ്റില്‍ ലഭ്യമാക്കും.