കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി

school

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ബുധനാഴ്ചത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗത നിയന്തിച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്.

മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നത്. കോട്ടയംഏറ്റുമാനൂര്‍ റൂട്ടിലെ മൂന്നു റെയില്‍വേ പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ത്തിവച്ചത്. പല ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.

റെയില്‍ പാളത്തിലെ അപകട സാധ്യതകൂടി കണക്കിലെടുത്താണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.

Top