തൃശൂര്‍ : പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍.
ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ദേവസ്വം അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍നിന്ന് അന്ന്‌ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.