മോദി തറക്കല്ല് ഇടാനിരുന്ന നേപ്പാളിലെ ജനവൈദ്യുത പദ്ധതി ഓഫീസില്‍ സ്‌ഫോടനം

modi

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ ബോംബ് സ്‌ഫോടനം. പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടാനിരുന്ന പദ്ധതിയാണിത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

900 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കുന്ന അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്റെ തുംലിങ്ടറിലെ ഖാണ്ഡ്ബാരി 9 ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് സ്‌ഫോടനം. ഓഫീസിന്റെ ചുറ്റുമതിലിന് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായി ശന്‍ഖുവാസഭ ജില്ലയുടെ ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ ശിവ് രാജ് ജോഷി അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കാനിരിക്കെയായിരുന്നു.

മേയ് പതിനൊന്നിന് ആരംഭിക്കുന്ന മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ശിലാസ്ഥാപനം തീരുമാനിച്ചിരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2014 നവംബര്‍ 25 നാണ് നിലയ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പിട്ടത്. നിലയം 2020 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top