ബെയ്ജിങ്: വെയ് ഫെങ്കെയെ ചൈനയുടെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചു. ചൈനയുടെ മുന്‍ മിസൈല്‍ യൂണിറ്റ് കമാന്‍ഡറായിരുന്നു ഫെങ്കെ. പ്രസിഡന്റ് ഷി ജിന്‍പിങിന്റെ വിശ്വസ്തനായ വെയ് ഫെങ്കെ ചൈനയുടെ മിസൈല്‍ യൂണിറ്റിന്റെ ഒടുവിലെ മേധാവിയായിരുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നിര്‍മല സീതാരാമനായിരിക്കും ചൈനയുടെ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ ഫെങ്കെയുടെ ആദ്യത്തെ അഥിതി. ഡോക് ലാമിലെ പ്രശ്‌നത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധി ചൈന സന്ദര്‍ശിക്കുന്നത്.