ലൈംഗിക ആരോപണം ; ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ കമ്പനി തകർച്ചയിൽ

Harvey Weinstein

ന്യൂയോർക്ക് : ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ കമ്പനി തകർച്ചയുടെ വക്കിൽ. കമ്പനി വിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ.

വെയ്ൻസ്റ്റീന്റെ നിർമാണ കമ്പനിയായ ന്യൂയോർക്ക് ഫിലിം ആൻഡ് ടിവി സ്റ്റുഡിയോയാണ് പാപ്പർ ഹർജി ഫയൽ ചെയ്യുന്നത്. കമ്പനി വിൽക്കാൻ നീക്കങ്ങൾ നടക്കുന്നതായി സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ, ലോസ് ആഞ്ചലസ് ടൈംസ് എന്നീ പത്രങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ കമ്പനി 52 കോടി ഡോളർ കടത്തിലാണ് കമ്പനി. ഹോളീവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തുടർന്ന്, നിരവധിപേർ വെയ്ൻസ്റ്റീനും കമ്പനിക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്തു.

Top