ബെന്നി.പി.നായരമ്പലത്തിന്റെ രചനയില്‍ ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് ഒരുക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ആരുടെ കേസും ഏറ്റെടുത്ത് ജയിലില്‍ പോകുന്ന പ്രത്യേക പ്രകൃതക്കാരനാണ് ഉണ്ണിക്കുട്ടന്‍. ഒടുവില്‍ കഞ്ചാവ് കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ കേസ് സ്വയം ഏറ്റെടുത്ത് ഉണ്ണിക്കുട്ടന്‍ ജയിലിലെത്തുന്നു.
ഉണ്ണിക്കുട്ടനോട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും സഹതടവുകാര്‍ക്കും സ്‌നേഹമാണ്. ഉണ്ണിക്കുട്ടന്റെ ജയില്‍ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഉണ്ണിക്കുട്ടനായി ദിലീപ് എത്തുന്നുന്നു.
വേദികയാണ് ചിത്രത്തില്‍ നായികായായി എത്തുന്നത്. ദിലീപിന്റെ നായികയായി ശൃംഗാരവേലനിലൂടെയാണ് ഈ മറുനാടന്‍ സുന്ദരി മലയാളത്തിലെത്തിയത്.
”ഞാനൊരു ഫണ്‍ ലവിംഗ്‌പേഴ്‌സണാണ്. ദിലീപേട്ടന്‍ നന്നായി തമാശ പറയുന്നയാളുമാണ്.” വീണ്ടും ദിലീപിനൊപ്പം അഭിനയിക്കുന്നതിന്റെസന്തോഷത്തെപ്പറ്റി വേദിക പറഞ്ഞു.
അജു വര്‍ഗീസാണ് ദിലീപിന്റെ ഉറ്റ ചങ്ങാതിയായ പാഞ്ചിയുടെ വേഷത്തില്‍. ടൂ കണ്‍ട്രീസിന് ശേഷം ദിലീപിനോടൊപ്പം അജു മുഴുനീള വേഷത്തിലെത്തുന്ന ചിത്രമാണിത്.
കൊച്ചുപ്രേമന്‍, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുധീര്‍, ഷറഫുദ്ദീന്‍, കണ്ണന്‍ രാജന്‍ പി. ദേവ്, കലാഭവന്‍ ഹനീഫ്, ഹരീഷ് കണാരന്‍, ഷഫീഖ്, അബു സലിം തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നു.
വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജന്‍ നിര്‍മ്മിക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ജയിലിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കൊച്ചിയായിരുന്നു മറ്റൊരു ലൊക്കേഷന്‍. ഡിക്‌സണ്‍ പൊഡുത്താസാണ് വെല്‍ക്കം ടു സെന്‍ട്രല്‍ജയിലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഇക്ബാല്‍ പാനായിക്കുളവും രാജേഷ് മേനോനുമാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്.
മേക്കപ്പ് രാജീവ് അങ്കമാലി, ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.സി.രവി. വൈശാഖ റിലീസാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പ്രദര്‍ശനശാലകളിലെത്തിക്കുന്നത്.