തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി -യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചരണം ശക്തമാക്കാന്‍ തീരുമാനിച്ച് സിപിഐഎം. വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടിനെതിരെ മതേതര അടിത്തറ മെച്ചപ്പെടുത്തണം എന്ന തീരുമാനമാണ് ഇന്നു നടന്ന സംസ്ഥാന കമ്മറ്റിയോഗത്തില്‍ പ്രധാനമായും ഉണ്ടായത്.
വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്തു. ബിജെപി കടന്നു കയറ്റം ഗൗരവത്തോടെ കണ്ട് ഫലപ്രദമായി ഇടപെടണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. നാളെ മുതല്‍ ജില്ലാതല യോഗങ്ങള്‍ നടത്തും.