ഷെറിന്‍മാത്യു കൊലക്കേസ്: പുനര്‍വിചാരണ ആവശ്യപ്പെട്ട് വെസ്ലി മാത്യുസ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി

sherin

ന്യൂയോര്‍ക്ക്: ഷെറിന്‍മാത്യു കൊലക്കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസ് സമര്‍പ്പിച്ച അപ്പീല്‍ ഡാലസ് കോടതി തള്ളി.

ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റു പറഞ്ഞാണ് വെസ്ലി കോടതിയെ വീണ്ടും സമീപിച്ചത്. എന്നാല്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള വെസ്ലിയുടെ അപ്പീല്‍ കോടതിതള്ളുകയായിരുന്നു.

2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്ന ഷെറിനെ വീട്ടില്‍നിന്ന് കാണാതായി. ശേഷം കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്ക കഴിഞ്ഞ് കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ എന്നായിരുന്നു കോടതി വിധി.

Top