wespa 946

സ്‌കൂട്ടര്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെസ്പയുടെ പുതിയ മോഡല്‍ വെസ്പ 946 എംബ്രിയോ അര്‍മാനി എഡിഷന്‍ ഓക്ടോബര്‍ 25 ഓടുകൂടി വിപണിയിലെത്തും.

ഇക്കഴിഞ്ഞ ദില്ലി എക്‌സ്‌പോയിലായിരുന്നു വെസ്പയുടെ പുതിയ സ്‌കൂട്ടറിനെ അവതരിപ്പിച്ചത്. 1946 മോഡല്‍ പ്യാജിയോ എംപി 6 നെ ആധാരപ്പെടുത്തിയാണ് പുതിയ വെസ്പയുടെ രൂപകല്‍പന. ആദ്യക്കാല വെസ്പയുടെ പുനര്‍ജ്ജന്മമെന്നു വേണമെങ്കില്‍ പറയാം.

ഏവരേയും അന്താളിപ്പിക്കുന്ന മറ്റൊരു ഘടകം എന്നതിന് വെസ്പ 946ന്റെ വിലയാണ്. 45,000 അല്ലെങ്കില്‍ 75,000 രൂപ എന്നായിരിക്കും നിങ്ങള്‍ ധരിക്കുന്നുണ്ടാവുക. എന്നാല്‍ കേട്ടാല്‍ ഞെട്ടരുത് രൂപ എട്ട് ലക്ഷമാണ് പുതിയ വെസ്പയുടെ വില.

എട്ടു ലക്ഷം രൂപയ്ക്ക് മാത്രം എന്താണ് ഈ സ്‌കൂട്ടറിലുള്ളതെന്ന് കരുതുന്നുണ്ടാകും. ആദ്യ വെസ്പ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച സ്‌കൂട്ടറില്‍ വിലയേറിയ മെറ്റീരിയലുകളാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്.

മികച്ച ഗുണനിലവാരമുള്ള ലെതര്‍ സീറ്റുകളാണ് ഒരു പ്രത്യേകത. കൂടാതെ 12 ഇഞ്ച് വീല്‍, എല്‍ഇഡി ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ഫുള്ളി എല്‍ സി ഡി കണ്‍സോള്‍, എബിഎസ്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, ഇലക്‌ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഒട്ടേറെ അത്യാധുനിക ഫീച്ചറുകളും ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.

11.84ബിഎച്ച്പിയും 10.33എന്‍എം ടോര്‍ക്കും നല്‍കുന്ന 125സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് പുതിയ വെസ്പയുടെ കരുത്ത്. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തില്‍ കുതിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിയും.

Top