പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

കൊൽക്കത്ത: പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങളിളിൽ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക.

വോട്ടെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണവും ഇന്ന് ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കും.

മമതാ ബാനർജി പശ്ചിമ ബംഗാളിൽ ഇന്ന് ഒന്നിലധികം റാലികളുടെയും റോഡ് ഷോകളുടെയും ഭാഗമാകും.പശ്ചിമ ബംഗാളിലും അസാമിലും അമിത്ഷായും ജെ.പി നദ്ദയും ഇന്ന് വിവിധ റാലികളിൽ പങ്കെടുക്കും.

Top