അസം: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്തമായ പ്രചാരണമാകും അവസാന ദിനമായ ഇന്ന് നടക്കുക.
പശ്ചിമ ബംഗളിലെ 30 ഉം അസാമിലെ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് പ്രചരണം അവസാനിക്കുക. പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ ശക്തമായ പ്രചാരണം എല്ലാ പാർട്ടികളും അവസാന പ്രചാരണ ദിവസം നടത്തും.
വികസനം ഉയർത്തി ബി.ജെ.പി പ്രചാരണം തുടരുമ്പോൾ സി.എ.എയും തൊഴിലില്ലായ്മയുമാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയങ്ങൾ. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലാണ് ഈ ഘട്ടത്തിലെ വാശിയേറിയ പോരാട്ടം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെയാണ് ഇവിടെ നേരിടുക.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘർഷ സാധ്യത മുന്നിൽ കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്.