പശ്ചിമബംഗാളില്‍ ബിജെപി ബൂത്ത് ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ചു

hang

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. 42 വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

സിലിഗുരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് തൊട്ടുപിന്നാലെയാണ് സംഭവം. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിത്യ മണ്ഡലില്‍ ജോലി തേടി എത്തിയ യുവാവാണ് മരിച്ചതെന്നാണ് വിവരം.

Top