പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ് ; തൃണമൂല്‍ കോണ്‍ഗ്രസ്സിനു തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സബാംഗില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു വിജയം.

സിപിഎം സ്ഥാനാര്‍ഥി റിത മോണ്ഡലിനെ പിന്തള്ളിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി ഗീത റാണി ഭൂണിയുടെ വിജയം.

കോണ്‍ഗ്രസ്സ് എംഎല്‍എ ആയിരുന്ന മനസ് ഭൂണി രാജിവച്ചതിനെ തുടര്‍ന്നാണ് സബാംഗില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസ്സില്‍നിന്നു മനസ് ഭൂണി തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.

മനസ് നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ എംപിയാണ്. മനസിന്റെ ഭാര്യയാണ് ഗീത റാണി ഭൂണി.

ബിജെപിക്കായി അന്താര ഭട്ടാചാര്യയാണ് ജനവിധി തേടിയത്.

സബാംഗില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കോണ്‍ഗ്രസ്സിനായി ചിരണ്‍ജിബ് ഭോവ്മിക്കാണ് മത്സരത്തിനിറങ്ങിയത്.

Top