West Bengal Elections, Phase 4: People begin casting votes in parts of Kolkata and Howrah

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പിനു തുടക്കമായി. നാല്‍പത്തൊമ്പതു മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാ നോര്‍ത്ത് 24 പരഗ്‌നാസ്, ഹൗറ ജില്ലകളിലാണ് ഇന്നു ജനവിധി.

ഏഴു മന്ത്രിമാരാണ് ഇന്നു ജനവിധി തേടുന്നവരിലുള്ളത്. ഇതില്‍ അഞ്ചുപേരും നോര്‍ത് 24 പരഗ്‌നാസ് ജില്ലയില്‍തന്നെ. സിപിഐഎം നേതാക്കവ് അസിം ദാസ്ഗുപ്ത, ബിജെപിയുടെ രൂപാ ഗാംഗുലി, കോണ്‍ഗ്രസിന്റെ അരുണാഭാ ഘോഷ് എന്നിവരാണ് മറ്റു പ്രമുഖര്‍.

കടുത്ത ഭരണവിരുദ്ധവികാരം അലയടിക്കുന്ന ഇരു ജില്ലകളിലും തൃണമൂല്‍ കോട്ടകള്‍ക്കു കാര്യമായ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Top