പശ്ചിമ ബംഗാള്‍ : ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ടിഎംസി നേതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 20പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലുമണിക്ക് മരിഷ്ഡ പൊലീസ് സ്റ്റേഷനിലെ 116 ബി ദേശീയപാതയിലാണ് അപകടം നടന്നത്. ദിഘയില്‍ നിന്ന് വരുന്ന ഹൌറ ബന്ധിപ്പിച്ച ഒരു സ്വകാര്യ ബസ് കാറിലേക്ക് ഇടിക്കുകയായിരുന്നു. വേഗതയില്‍ വന്ന ട്രക്കിനെ ഓവര്‍ ടെക്ക് ചെയ്യാന്‍ ശ്രമിച്ച ബസ് നിയന്ത്രണം നഷ്ടമായതോടെയാണ് കാറില്‍ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.