ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി പശ്ചിമബംഗാള്‍

കൊല്‍ക്കത്ത: ഇന്ത്യയിലെ കോവിഡ് മഹാമാരി രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും തുറക്കാം.

റെസ്‌റ്റോറന്റുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. എന്നാല്‍ ഹോം ഡെലിവറികളും ഓണ്‍ലൈന്‍ സര്‍വ്വീസുകളും ലഭ്യമായിരിക്കും. ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്.

ഷോപ്പിംഗ് കോംപ്ലക്‌സ്, ബ്യൂട്ടിപാര്‍ലര്‍, സിനിമ ഹാള്‍, ബാര്‍, ജിം, നീന്തല്‍ക്കുളം, എന്നിവ അടച്ചിടും.

Top