പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. 339 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. ഈ കേന്ദ്രങ്ങള്‍ എല്ലാം തന്നെ കേന്ദ്രസേനയുടെ കനത്ത സുരക്ഷയിലായിരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയത്. അക്രമ സംഭവങ്ങളില്‍ 30 പേര്‍ മരിച്ചെന്നാണ് കണക്ക്. സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികള്‍, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.