പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ മുന്നേറ്റം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ മുന്നേറ്റം. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയം നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. 3,620 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപിക്ക് 2781 സീറ്റുകളില്‍ വിജയം നേടാന്‍ ആയിട്ടുണ്ട്. വൈകുന്നേരം 3.30ന് വന്ന കണക്ക് പ്രകാരം 915 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

 

ഇടത് സഖ്യം 959 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതില്‍ 910 സീറ്റുകളിലും സിപിഎം തന്നെയാണ് വിജയിച്ചിട്ടുള്ളത്. 625 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. 276 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ട് സഖ്യം 219 സീറ്റുകളാണ് സ്വന്തമാക്കിയത്. തൃണമൂല്‍ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്രര്‍ 718 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയത്.

അക്രമ സംഭവങ്ങളില്‍ 30 പേര്‍ മരിച്ചെന്നാണ് കണക്ക്. സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി വി ആനന്ദബോസ് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. ആക്രമണങ്ങളില്‍ ആകെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികള്‍, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം അക്രമസംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ല്ലാ വോട്ടണ്ണെല്‍ കേന്ദ്രങ്ങളിലും കേന്ദ്ര സേന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Top