തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു

gun-shooting

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. രതിന്‍ ബിശ്വാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ബര്‍ദ്വാനിലെ കട്വ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.

കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന രതിന്‍ ബിശ്വാസിന്റെ കൊലപാതകത്തിന് പിന്നില്‍ ബിസിനസ് രംഗത്തെ വൈരാഗ്യമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് പേര്‍ ബിശ്വാസിനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് പോയിന്റ് ബ്ലാങ്കില്‍ രതിന്‍ ബിശ്വാസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. ബിശ്വസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്

Top