പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു.

ആഷിക്കൂര്‍ റഹ്മാന്‍ (48) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസിലെ ഭന്‍ഗറിലായിരുന്നു സംഭവം.

ഭൂസംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന റാലിക്കുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചു വിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഭന്‍ഗറിലെ ഭൂസംരക്ഷണ കമ്മിറ്റിയെന്ന സംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍, തൃണമൂലിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന് ഭൂസംരക്ഷണ കമ്മിറ്റിയും ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനുജ് ഷര്‍മ അറിയിച്ചു.

Top