പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അക്രമിസംഘം കൊലപ്പെടുത്തി

ശാന്തിപുര്‍: പശ്ചിമബംഗാളിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അക്രമിസംഘം കൊലപ്പെടുത്തി. ശന്തനു മഹാതോ ആണ് കൊല്ലപ്പെട്ടത്.നാദിയ ജില്ലയിലെ ശാന്തിപുര്‍ മേഖലയിലായിരുന്നു സംഭവം.

കൊലപാതകത്തിനുശേഷം അക്രമികള്‍ ആകാശത്തേക്കു വെടിവയ്ക്കുകയും നാടന്‍ ബോംബ് എറിയുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണു മഹാതോയുടെ കൊലപാതകത്തിനു കാരണമായതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

Top