മെന്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ ജയം കാഴ്ച്ച വച്ചത്. മഴ ഉണ്ടായത് കാരണം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 9 ഓവറാക്കി ചുരുക്കിയതായിരുന്നു മത്സരം. ഇത് ഇന്ത്യന്‍ വനിതള്‍കളുടെ ഭാഗ്യ വിജയം എന്നു തന്നെ പറയാം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യന്‍ വനിതകളുടെ നാലാമത്തെ വിജയം കൂടിയാണിത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 45 റണ്‍സ് എടുക്കുകയും ചെയ്തു.
മത്സരത്തില്‍ 10 റണ്‍സെടുത്ത പൂജ വസ്ട്രാക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യയുടെ ആറു താരങ്ങളാണ് ഒറ്റയക്കത്തില്‍ പുറത്തായത്. ഷഫാലി (7), ജെമീമ റോഡ്രിഗ്രസ് (6), വേദ കൃഷ്ണമൂര്‍ത്തി (5), ഹര്‍മന്‍പ്രീത് (6), ദീപ്തി ശര്‍മ്മ (4), ഹര്‍ലീന്‍ ഡിയോള്‍ (0) എന്നിവരാണ് ഒറ്റയക്കത്തിനു പുറത്തായ താരങ്ങള്‍. തനിയ ഭാട്ടിയ (8), അനുജ പാട്ടീല്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനായി ഹെയ്ലി മാത്യൂ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. അറി ഫ്രിച്ചര്‍, ഷെനേറ്റ ഗ്രിമോണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.