ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ വീതമുണ്ട്. വെസ്റ്റ് ഇൻഡീസിൽ ഒഡീൻ സ്മിത്തിനു പകരം ഡോമിനിക് ഡ്രേക്സ് ടീമിലെത്തിയപ്പോൾ ഇന്ത്യൻ ടീമിൽ ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ലീഡെടുക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.
രണ്ടാം ടി-20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസ് 5 വിക്കറ്റ് ജയമാണ് കുറിച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെ വെസ്റ്റിൻഡീസ് വിജയിക്കുകയായിരുന്നു. ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് ആതിഥേയരെ ജയത്തിലേക്ക് നയിച്ചത്.
ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായി. 19 പന്തിൽ 31 റൺസെടുത്ത് പുറത്തകാതെ നിന്ന ഡെവോൻ സ്മിത്തും വിൻഡീസിനായി മികച്ചുനിന്നു. രവീന്ദ്ര ജഡേജ, ആർഷദീപ് സിങ്, ആവേശ് ഖാൻ, അശ്വിൻ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി. സ്കോർ ഇന്ത്യ, 19.4 ഓവർ 138 ഓൾ ഔട്ട്. വെസ്റ്റിൻഡീസ്, 19.2 ഓവർ 141/ 5.