വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.

വെസ്റ്റിന്‍ഡീസിനായി 2004ലാണ് ബ്രാവോ അരങ്ങേറിയത്. 40 ടെസ്റ്റുകളും, 164 ഏകദിനങ്ങളും, 66 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റുകളും, ഏകദിനത്തില്‍ 2986 റണ്‍സും 199 വിക്കറ്റുകളും, ടി20യില്‍ 1142 റണ്‍സും 52 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20 മത്സരത്തില്‍ 2016ലാണ് അവസാനമായി വെസ്റ്റിന്‍ഡീസിനായി ഇറങ്ങിയത്.

രാജ്യത്തിനുവേണ്ടി മത്സരിച്ച് 14 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രാവോ പറഞ്ഞു. എനിക്കാവുന്ന രീതിയില്‍ ആത്മാര്‍ഥതയോടെ രാജ്യത്തിനുവേണ്ടി കളിച്ചു. തന്റെ കരിയറില്‍ നേട്ടമുണ്ടാക്കാന്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. കുടുംബത്തിനും മുന്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്നും ബ്രാവോ പറഞ്ഞു.

Top