West Indies Under-19s bowl on green track

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 19 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ വിക്കറ്റ് നഷ്ടത്തിലായിരുന്നു. എട്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

വെസ്റ്റ് ഇന്‍!ഡീസിനുവേണ്ടി അല്‍സാരി ജോസഫ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. റയാന്‍ ജോണും ഷാമര്‍ സ്പ്രിന്‍ജര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ പര്യായമായ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍, എല്ലാ മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ ഇടംനേടിയത്. 1988ല്‍ ആരംഭിച്ച മല്‍സരത്തില്‍ ഇതിനു മുന്‍പ് 2000, 08, 12 എന്നീ വര്‍ഷങ്ങളില്‍ ചാംപ്യന്‍പദം അലങ്കരിച്ചത് ഇന്ത്യയായിരുന്നു.

Top