ബ്രിസ്‌ബെയന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ആവേശ ജയം. ഗാബയിലെ രണ്ടാം ടെസ്റ്റില്‍ എട്ട് റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമാര്‍ ജോസഫാണ് ഓസീസില്‍ നിന്നും വിജയം പിടിച്ചുവാങ്ങിയത്. 91 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തിന്റെ പോരാട്ടം പാഴായി.
മിച്ചല്‍ മാര്‍ഷ് 10, അലക്‌സ് ക്യാരി രണ്ട്, മിച്ചല്‍ മാര്‍ഷ് 21 എന്നിവര്‍ മടങ്ങുമ്പോഴും ഓസീസ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ, ഓസീസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെ നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ട് റണ്‍സുമായി മടങ്ങിയിടത്ത് ഓസീസ് ഞെട്ടി. സ്മിത്തിന്റെ മികവില്‍ വിജയിക്കാമെന്ന ഓസീസ് പ്രതീക്ഷകള്‍ ഫലം കണ്ടില്ല. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം വീതം നേടി.രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന് 193 റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞൊള്ളു. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് വിജയലക്ഷ്യം 216 റണ്‍സായി മാറി. രണ്ട് വിക്കറ്റിന് 60 എന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. കാമറൂണ്‍ ഗ്രീനും സ്റ്റീവ് സ്മിത്തും ക്രീസില്‍ ഉണ്ടായിരുന്നുപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് പരാജയഭീതി ഇല്ലായിരുന്നു. എന്നാല്‍ 42 റണ്‍സെടുത്ത ഗ്രീനിനെ വീഴ്ത്തി ഷമാര്‍ ജോസഫ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡക്കായി ട്രാവിസ് ഹെഡ് ഡഗ് ഔട്ടിലെത്തി.
ഒന്നാം ഇന്നിംഗ്‌സ് മറുപടി പറഞ്ഞ ഓസ്‌ട്രേലിയയ്ക്കും വന്‍തകര്‍ച്ച നേരിടേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ഏഴിന് 161 എന്ന നിലയില്‍ ഓസീസ് തകര്‍ന്നു. എങ്കിലും പാറ്റ് കമ്മിന്‍സ് പുറത്താകാതെ നേടിയ 64 റണ്‍സില്‍ ഓസ്‌ട്രേലിയ ഒമ്പതിന് 289 റണ്‍സില്‍ എത്തി. ലീഡ് എത്തും മുമ്പെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയച്ചു.ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ അഞ്ചിന് 64 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കാവെം ഹോഡ്ജും ജോഷ്വ ഡാ സില്‍വയും കെവിന്‍ സിന്‍ക്ലെയറും നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.