കോഴിക്കോട്ട് സ്വദേശിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. പാവങ്ങാട് സ്വദേശിനിയായ 24 കാരിക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഇവര്‍ ചികിത്സയിലാണ്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗത്തിന് ജപ്പാന്‍ ജ്വരത്തിന് സമാനമായ ലക്ഷണങ്ങാളാണ് ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുമ്പ് ആലപ്പുഴയിലും പാലക്കാടും വെസ്റ്റ് നൈല്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് നൈല്‍ പനി.

Top