വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘വെസ്റ്റ് വൈഡ് സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1957ല്‍ അരങ്ങേറിയ പ്രശസ്ത ബ്രോഡ്വേ മ്യൂസിക്കലിന്റെ സിനിമാപതിപ്പാണ് ചിത്രം. അഡ്വഞ്ചറും സയന്‍സ് ഫിക്ഷനും ഒരുക്കിയിട്ടുള്ള സംവിധായകന്‍ ഇതാദ്യമായാണ് ഒരു മ്യൂസിക്കല്‍ ഒരുങ്ങുന്നത്.
വെസ്റ്റ് വൈഡ് സ്റ്റോറിയുടെ മനോഹരമായ ട്രെയിലറിനൊപ്പം ചിത്രം ഡിസംബര്‍ 10ന് ഇന്ത്യന്‍ തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആന്‍സെല്‍ എല്‍ഗോര്‍ട്ട്, റേച്ചല്‍ സെഗ്ലര്‍, അരിയാന ജിബോസെ, ഡേവിഡ് അല്‍വാരെസ്, മൈക്ക് ഫെയ്സ്റ്റ്, കോറേ സ്റ്റോള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ടോണി (എല്‍ഗോര്‍ട്ട്), മരിയ (സെഗ്ലര്‍) എന്നിവര്‍ തമ്മിലുള്ള പ്രണയവും, ജെറ്റ്‌സും ഷാര്‍ക്കും തമ്മിലുള്ള പോരുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടോണി കുഷ്‌നറാണ് ചിത്രത്തിന്റെ രചന. 1961ല്‍ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന പേരില്‍ സിനിമ ഇറക്കുകയും പത്ത് അക്കാദമി പുരസ്‌കാരങ്ങളടക്കം ചിത്രം നേടുകയും ചെയ്തു. എന്നാല്‍, സിനിമയേക്കാള്‍ പുതിയ വെസ്റ്റ് സൈഡ് സ്റ്റോറിക്ക് പ്രചോദനമായത് ബ്രോഡ്വേ മ്യൂസിക്കലാണെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 20ത് സെഞ്ച്വറി സ്റ്റുഡിയോസിന്റെയും ദി വാള്‍ട്ട് ഡിസ്നി കമ്പനിയും ചേര്‍ന്ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു. യുഎസിലും വെസ്റ്റ് വൈഡ് സ്റ്റോറി ഡിസംബര്‍ 10ന് തന്നെയാണ് പുറത്തിറങ്ങുന്നത്.