പാശ്ചാത്യ സംസ്‌കാരം അനുകരിക്കരുതെന്ന് വ്യക്തമാക്കി സിഖ് സംഘടന

jeans

ഛണ്ഡീഗഢ്: സ്ത്രീകള്‍ ചെറിയ പാവാടയും ജീന്‍സും ധരിക്കുന്നതും, സ്വവര്‍ഗ വിവാഹവും എതിര്‍ത്ത് സിഖ് സംഘടനയായ എസ്.ജി.പി.സിയുടെ ചെറുപുസ്തകം. സ്വതന്ത്ര സാഹിത്യം എന്ന പേരില്‍ സുവര്‍ണ ക്ഷേത്രത്തിന് പുറത്തുള്ള സ്റ്റാളിലാണ് എസ്.ജി.പി.സിയുടെ പുസ്തകം വിതരണം ചെയ്തിരിക്കുന്നത്. എസ്.ജി.പി.സി മുന്‍ പ്രസിഡന്റ് കൃപാല്‍ സിങ് ബദുന്‍ഗറാണ് പുസ്തകം രചിച്ചിരിക്കുന്നത്. ആത്മീയ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ധരിക്കേണ്ട വസ്ത്രധാരണ രീതിയെ കുറിച്ച് മുമ്പും എസ്.ജിപി.സി പുസ്തകം പുറത്തിറക്കിയിരുന്നു.

സ്ത്രീകള്‍ സല്‍വാറും കമ്മീസും ധരിക്കുന്നതാണ് സിഖ് സംസ്‌കാരത്തിന് ഏറ്റവും ഉത്തമമെന്നും, ഇത് സ്ത്രീകളുടെ ശരീരത്തിനും സാമൂഹിക അംഗീകാരത്തിനും യോജിച്ചതാണെന്നും, സ്ത്രീകളെ ജീന്‍സും ചെറിയ പാവാടയും ധരിക്കാന്‍ അനുവദിച്ചുക്കൊണ്ട് നമ്മളൊരിക്കലും പാശ്ചാത്യ സംസ്‌കാരം അനുകരിക്കരുതെന്നും, അനാവശ്യമായ ഫാഷന്‍ പ്രവണതകള്‍ പെണ്‍ഭ്രൂണഹത്യ, മയക്കുമരുന്ന് അടിമത്തം പോലെയുള്ള തിന്മകള്‍ക്ക് സമാനമാണെന്നും എസ്.ജി.പി.സിയുടെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയത് പുനഃപരിശോധിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു.

Top