ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള കരട് പുനര്‍ വിജ്ഞാപനം ചെയ്തു.
കേരളത്തെ ഒഴിവാക്കിയുള്ള കരടാണ് പുനര്‍ വിജ്ഞാപനം ചെയ്തത്. ഈ മാസം നാലിന് കരടിന്റെ കാലാവധി തീര്‍ന്നതിനാലാണ് നടപടി.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ഫെബ്രുവരി 27 നാണ് കരട് പുനര്‍വിജ്ഞാപനം ചെയ്തത്.