പശ്ചിമഘട്ടം; അന്തിമ വിജ്ഞാപനം വരാത്തത് കേരളം വിവരം നല്‍കാത്തതിനാലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ടമേഖലയില്‍ ഇഎസ്എ ഇളവുവേണ്ട മേഖലകളുടെ വിശദാംശങ്ങള്‍ നല്‍കാതെ കേരളം. 1337.24 ചതുരശ്ര കിലോ മീറ്റര്‍ (ഇഎസ്എ) പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഈ മേഖലകളുടെ വിവരങ്ങള്‍ സംസ്ഥാനം നല്‍കിയിട്ടില്ല. ഇതാണ് അന്തിമ വിഞ്ജാപനം ഇറക്കാന്‍ വൈകുന്നതെന്നും കേന്ദ്രം പറയുന്നു. എം പിമാരുമായുള്ള യോഗത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍നിന്ന് നിലവില്‍ 23 പരിസ്ഥിതിദുര്‍ബലമേഖലകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയത്തിനു ലഭിച്ചിട്ടുള്ളത്. ഇവയിലെല്ലാം തന്നെ കരടുവിജ്ഞാപനങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍, അതിനുവേണ്ട വിവരങ്ങള്‍ കേരളസര്‍ക്കാര്‍ നല്‍കാത്തതിനാല്‍ അന്തിമവിജ്ഞാപനം തയ്യാറാക്കാനായില്ലെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബേ ലോക്‌സഭയില്‍ ഇടുക്കി എംപി ഡീന്‍ കുരിയാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

Top