ചാരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം സിദ്ധിച്ച തിമിംഗിലങ്ങളെയും കടലില്‍ ഇറക്കി റഷ്യ ; വീഡിയോ

ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയില്‍. റഷ്യന്‍ നാവീക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്.കഴുത്തിനുചുറ്റും ബെല്‍റ്റ് ഘടിപ്പിച്ച രീതിയിലായിരുന്നു തിമിംഗിലം.

കടിഞ്ഞാണില്‍ ജോപ്രോ കാമറാ ഹോള്‍റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിട്ടുള്ളതെന്ന് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ. ഓഡന്‍ റികാര്‍ഡ്‌സണ്‍ പറഞ്ഞു. മീന്‍പിടിത്തക്കാരാണ് തിമിംഗിലത്തെ ആദ്യം കണ്ടെത്തിയത്. ആളുകളോട് പെട്ടെന്നിണങ്ങിയ തിമിംഗിലം തങ്ങളുടെ ബോട്ടിനുപിന്നാലെ കൂടുകയായിരുന്നെന്ന് മീന്‍പിടിത്തക്കാര്‍ പറഞ്ഞു.

കയറും വലയും കുരുങ്ങി പെട്ടുപോകുന്ന തിമിംഗിലങ്ങളെ രക്ഷിക്കുന്ന ഡയറക്ടേറ്റിലെ പ്രത്യേക സംഘവും മത്സ്യത്തൊഴിലാളിയായ ജോവാര്‍ ഹേസ്റ്റനും ചേര്‍ന്നാണ് വെള്ളത്തിമിംഗിലത്തെ സ്വതന്ത്രമാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. നോര്‍വേജിയന്‍ ഫിഷറീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ യോര്‍ഗന്‍ റീ വില്‍ഗ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

റഷ്യന്‍ നാവിക സേന ചാരപ്രവര്‍ത്തിക്കായി തിമിംഗിലങ്ങളെ ഉപയോഗിക്കുന്നുണ്ടെന്ന് നോര്‍വെ ആര്‍ട്ടിക്ക് യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ബയോളജി പ്രൊഫസ്സര്‍ ഔഡന്‍ റിക്കാര്‍ഡ്‌സന്‍ പറഞ്ഞു. ഇങ്ങനെ വളര്‍ത്തുന്നവയില്‍ ചിലത് രക്ഷപ്പെട്ട് പോരാറുണ്ട്. മറ്റു ചിലതിനെ അവര്‍ ഇറക്കിവിടാറുമുണ്ട്. വിദേശ ബോട്ടുകളടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിലൂടെ നാവികസേന ലക്ഷ്യമിടുന്നതെന്നും പ്രൊഫസ്സര്‍ റിക്കാര്‍ഡ്‌സെന്‍ പറഞ്ഞു.

Top