ഇന്ത്യ ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ സംഭവമാണ്. ഒപ്പം വ്യാപാര വ്യവസായം ലക്ഷ്യമിടുന്ന ലോകരാജ്യങ്ങള്‍ക്കും ഇന്ത്യയെ വലിയ കാര്യമാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ തങ്ങളുടെ പ്രസിഡന്റ് വിദേശരാജ്യം സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അമേരിക്കക്കാര്‍ ഗൂഗിളില്‍ വമ്പിച്ച അന്വേഷണത്തിലാണ്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തേടുമ്പോള്‍ അമേരിക്കക്കാര്‍ രണ്ട് കാര്യങ്ങളാണ് ഗൂഗിളില്‍ തെരച്ചില്‍ നടത്തിയത്. ‘ഇന്ത്യ എന്നാല്‍ എന്ത്?’, ‘ഇന്ത്യ എവിടെയാണ്?’, എന്നീ ചോദ്യങ്ങളാണ് അമേരിക്കക്കാര്‍ പ്രധാനമായും അന്വേഷിച്ചത്. ജനുവരി 28 മുതലാണ് ‘ഇന്ത്യ എന്നാല്‍ എന്ത്’ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നത്. യുഎസ്എയില്‍ ഈ ചോദ്യമാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത്.
ഇതിന് പുറമെ മറ്റൊരു ചോദ്യവും അമേരിക്കക്കാര്‍ ഗൂഗിളിനോട് ചോദിച്ചു. ഇന്ത്യ എവിടെയാണ് എന്നാണ് അവരുടെ സംശയം. ഗൂഗിള്‍ ട്രെന്‍ഡുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാറിമറിയുന്നുണ്ടെങ്കിലും ഈ രണ്ട് വിഷയങ്ങള്‍ ഫെബ്രുവരി 13 മുതല്‍ ഉയര്‍ന്ന് വരികയാണ്. കൊളംബിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചോദ്യം എത്തിയത്. പിന്നാലെ ഹവായ്, വെസ്റ്റ് വിര്‍ജിനിയ, സൗത്ത് ഡാക്കോട്ട എന്നിവിടങ്ങളും ഇടംപിടിച്ചു.
ഫെബ്രുവരി 24നാണ് ഡൊണാള്‍ഡ് ട്രംപും, ഫസ്റ്റ് ലേഡി മെലാനിയ ട്രംപ്, മക്കള്‍ ഇവാങ്ക, ഭര്‍ത്താവ് ജെയേഡ് കുഷ്‌നര്‍ എന്നിവര്‍ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഡൊണാള്‍ഡ് ട്രംപ് പ്രതിനിധ തല ചര്‍ച്ചകള്‍ നടത്തും.