ലാവലിന്‍ കേസില്‍ എന്ത് അടിയന്തിര പ്രാധാന്യമാണുള്ളതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സിബിഐയ്ക്ക് സുപ്രീംകോടതി എട്ടാഴ്ചത്തെ സമയം നല്‍കി.

കേസില്‍ എന്ത് അടിയന്തിര പ്രാധാന്യമാണുള്ളതെന്നും , കേസ് അടിയന്തിരമായി പരിഗണിക്കേണ്ട സാഹര്യമില്ലെന്നും കോടതി സിബിഐയോട് പറഞ്ഞു. സുധീരന്റെ ഹര്‍ജി പരിഗണിക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നാണ് സിബിഐയുടെ വാദം. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു

Top