ഇത് മോദിയുടെ വമ്പന്‍ പരാജയം! ആം ആദ്മി വിജയത്തെ ലോകമാധ്യമങ്ങള്‍ കണ്ടത് ഇങ്ങനെ!

രവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ചരിത്രവിജയം നേടിക്കഴിഞ്ഞു, അറുപതിലേറെ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. തുടര്‍ച്ചയായി മൂന്നാം തവണ രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ പ്രധാന എതിരാളികളായ ബിജെപി തോല്‍പ്പിച്ചതിന് പുറമെ കോണ്‍ഗ്രസിന്റെ പൊടിപോലും ഇല്ലാതാക്കിയാണ് ആപ്പ് വിജയക്കൊടി പാറിച്ചത്. 2015 വിജയത്തെ അനുസ്മരിപ്പിക്കുന്ന വിജയം ആവര്‍ത്തിച്ച് സര്‍ക്കാരിന്റെ വികസന അജണ്ട മുന്നോട്ട് വെയ്ക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തിക്ക് അടിവരയിടുകയുമാണ് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും ബിജെപിക്ക് അടിയറവ് വെച്ച ശേഷമാണ് എഎപിയുടെ ഈ വിജയം. ‘കടുത്ത ഡല്‍ഹി തെരഞ്ഞെടുപ്പില്‍, മോദിയുടെ പാര്‍ട്ടിക്ക് തിരിച്ചടി’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തിത്വ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയപ്പോള്‍ വഞ്ചനക്കാരെ വെടിവെയ്ക്കാന്‍ ഒരു മന്ത്രി ആഹ്വാനം ചെയ്‌തെന്നും റിപ്പോര്‍ട്ട് കുറിച്ചു.

ബിജെപിയുടെ പേജില്‍ നിന്നും മൃദുഹിന്ദുത്വം സ്വീകരിച്ചാണ് കെജ്രിവാളിന്റെ വിജയമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ‘മോദിയുടെ പാര്‍ട്ടിക്ക് ഞെട്ടിക്കുന്ന തോല്‍വി’, ദി വാഷിംഗ്ടണ്‍ പോസ്റ്റ് കുറിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റില്ലെന്നാണ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് എതിരെ ആം ആദ്മിയെ വോട്ടര്‍മാര്‍ പിന്തുണച്ചു, കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ ബിജെപിക്ക് ഇത് തിരിച്ചടിയാണ്’, ബിബിസി കുറിച്ചു. ഡല്‍ഹിയിലെ ബിജെപിയുടെ നഷ്ടം മോദിയുടെ നഷ്ടമാണെന്നാണ് ഗാര്‍ഡിയന്‍ പ്രസ്താവിച്ചത്.

Top