വാട്സ് ആപ് ചോര്‍ത്തല്‍: സെപ്റ്റംബറില്‍ സര്‍ക്കാറിനെ അറിയിച്ചെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സ് ആപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയത് സംബന്ധിച്ച് സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്ന് വാട്‌സ് ആപ് അധികൃതര്‍.

ഐടി വകുപ്പിനെയാണ് വിവരം അറിയിച്ചത്. മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ മാസം നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. ലോകത്ത് പലരുടെയും വാട്‌സ് സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ അറിയിച്ചു.

Top