പണിയെടുത്താല്‍ കൂലി കിട്ടണം; വാട്‌സാപ്പില്‍ പ്രതിഷേധിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പണിയെടുത്താല്‍ കൂലി കൊടുക്കണമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് തമ്പിലത്തിനെയാണ് കാസര്‍കോട് എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം സാലറി ചാലഞ്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയ സാധാരണക്കാരുടേയും നിരവധി കുട്ടികളുടേയും ത്യാഗമനോഭാവം എടുത്തു പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം മനോഭാവത്തിന്റേയും നിലപാടിന്റേയും പ്രശ്‌നമാണെന്നും കൂട്ടിച്ചേര്‍ത്തു.

Top