അടുത്ത വന്‍ ഫീച്ചര്‍ കൊണ്ടു വരാനുള്ള പദ്ധതിയുമായി വാട്‌സ്ആപ്പ്. സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിച്ചേക്കുമെന്ന ആശങ്കയുള്ളവര്‍ക്ക് ഇനി വാട്‌സ് ആപ്പ് വിരലടയാളം കൊണ്ട് പൂട്ടാം. മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്‌സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഫീച്ചര്‍ കൊണ്ടു വരാനുള്ള പണിപ്പുരയിലാണ് വാട്‌സ് ആപ്പ് അധികൃതര്‍.
വാട്‌സ്ആപ്പ് ടച്ച് ഐഡി എന്ന് വിളിക്കാവുന്ന ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഒരു പുതിയ ഓപ്ഷന്‍ വരും. ഫെയ്‌സ് ഐഡി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ ടച്ച് ഐഡിക്ക് പകരം ഫെയ്‌സ് ഐഡിയിലൂടെയും വാട്‌സ്ആപ്പ് ലോക്ക് ചെയ്യാം.
ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും ഇപ്പോള്‍ വിപണിയിലിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നതുകൊണ്ട് ആന്‍ഡ്രോയിഡിലും പിന്നീട് ഈ ഫീച്ചര്‍ ലഭിച്ചേക്കാം. എന്നാല്‍ ഈ ഫീച്ചര്‍ ഇതു വരെ ടെസ്റ്റ് ചെയ്യാന്‍ റെഡിയായിട്ടില്ല എന്നാണ് വെബെറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍