തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ മുഖമായിരുന്നല്ലോ ജേക്കബ് തോമസ് എന്നും, ഇപ്പോള്‍ അതിന് എന്തുപറ്റിയെന്നും ചെന്നിത്തല ചോദിച്ചു.
എതിരാളികള്‍ക്കെതിരെ ജേക്കബ് തോമസിനെ കയറൂരിവിട്ടതിന്റെ പരിണിതഫലമാണിതെന്നും, ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചതിനാലാണിങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, മൗനിയാവാന്‍ താന്‍ തയ്യാറല്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.
സര്‍ക്കാര്‍ സസ്‌പെന്റ് ചെയതതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധ നിയമം നിലവിലുണ്ട്. അത് പൂര്‍ണ്ണമായും നടപ്പാക്കപ്പെടുമെന്ന് കേരളം കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിയെ കുറിച്ചല്ലാതെ മറ്റെന്താണ് സംസാരിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.