വാട്‌സാപ്പ് ചാറ്റുകളെ ഇനി മുതൽ സ്ഥിരമായി മ്യൂട്ട് ചെയ്യാം

വാട്സാപ്പ് ചാറ്റുകള്‍ നിശബ്ദമാക്കി വെക്കാനുള്ള സൗകര്യം ഏറെ നാളുകളായി വാട്‌സാപ്പില്‍ ലഭ്യമാണ്. ഒരു വര്‍ഷം വരെ നിശബ്ദമാക്കിവെക്കാനുള്ള സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതല്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാം. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഫീച്ചര്‍ ലഭിക്കുന്നതിനായി വാട്‌സാപ്പ് പ്രത്യേകം അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. കാരണം സെര്‍വര്‍ തലത്തിലുള്ള അപ്‌ഡേറ്റിലൂടെയാണ് ഈ സൗകര്യം വാട്‌സാപ്പിലെത്തുന്നത്. എങ്കിലും ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുക. വാട്‌സാപ്പിലെ മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് ഓപ്ഷനില്‍ ഒരു വര്‍ഷം വരെ മ്യൂട്ട് ചെയ്തുവെക്കാനുള്ള ഓപ്ഷന് പകരമായാണ് ‘മ്യൂട്ട് ഓള്‍വേയ്‌സ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ, നിങ്ങള്‍ക്ക് മ്യൂട്ട് ചെയ്യേണ്ട ചാറ്റ് തുറക്കുക. അതിന്റെ വലത് ഭാഗത്ത് മുകളിലുള്ള മെനു ഓപ്ഷന്‍ തുറക്കുക, ഐഫോണിലാണെങ്കില്‍ ചാറ്റിന്റെ പേരില്‍ ടാപ്പ് ചെയ്യുക മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക. അതില്‍ ഓള്‍വേയ്‌സ് തിരഞ്ഞെടുത്താല്‍ മതി വാട്‌സാപ്പ് വെബിലും ഈ സൗകര്യം ലഭിക്കും.

Top