ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയില്‍ വാട്ട്‌സാപ്പും യൂട്യൂബും ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പും പ്രീലോഡ് ചെയ്താണ് ജിയോഫോണ്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതു പോലെ ജിയോ സ്‌റ്റോറില്‍ നിന്ന് യൂട്യൂബും ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത 15 മുതല്‍ 20 ദിവസത്തിനുളളില്‍ തന്നെ ഇവ നിങ്ങളുടെ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങും.
അതേസമയം, ജിയോഫോണ്‍ 2ന്റെ മൂന്നാമത്തെ ഫ്‌ളാഷ് സെയിലും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 6ന് മൂന്നാമത്തെ ഫ്‌ളാഷ് സെയില്‍ ആരംഭിക്കും.
2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്‌പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്‌പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.