വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി. ബുധനാഴ്ച കാലത്താണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സന്ദേശങ്ങള്‍ ലഭിക്കുന്നതിനും അയയ്ക്കുന്നതിനും പ്രയാസം നേരിട്ടെന്ന് ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വാട്‌സ്ആപ്പ് പ്രശ്‌നം പരിഹരിച്ചു. ബുധനാഴ്ച 1.30 യ്ക്കാണ് വാട്‌സ്ആപ്പ് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയത്.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും, ശ്രീലങ്ക, പെറു, ലണ്ടന്‍, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക്, ബ്രസി, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ഈജിപ്ത്, കൊളംബിയ, കസക്സ്ഥാന്‍, സ്വീഡന്‍, റൊമാനിയ, അയര്‍ലന്‍ഡ്, എന്നീ രാജ്യങ്ങളിലും സമാന പ്രശ്‌നം നേരിട്ടിരുന്നു.