വാട്ട്‌സ്ആപ്പ് ദിവസേന ഉപയോഗിക്കുന്നവരുടെ എണ്ണം നൂറ് കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഒരു മാസം വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണമായിരുന്നു 100 കോടി.
അതില്‍ നിന്നാണ് ദിവസേന 100 ഉപഭോക്താക്കള്‍ എന്ന നിലയിലേക്കെത്തിയിരിക്കുന്നത്. വാട്ട്‌സാപ്പ് തങ്ങളുടെ ഒഫീഷ്യല്‍ ബ്ലോഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടുതല്‍ ഉപയോഗപ്രദവും ആസ്വാദ്യകരവുമായ ഫീച്ചറുകള്‍ നിങ്ങളിലേക്കെത്തിക്കാന്‍ വാട്ട്‌സ്ആപ്പിന് പ്രതിബദ്ധതയുണ്ട് അതോടൊപ്പം ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വിശ്വാസ്യതയും, സുരക്ഷിതത്വവും, ലാളിത്യവും നിലനിര്‍ത്തുമെന്നും കമ്പനി ബ്ലോഗില്‍ ഉറപ്പുനല്‍കുന്നു
കൂടാതെ, ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മാസത്തില്‍ 200 കോടിയിലെത്തിയതായി ഫേയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഫേയ്‌സ്ബുക്കിന് കീഴിലുള്ള സ്ഥാപനങ്ങളായ വാട്ട്‌സ്ആപ്പിലെ സ്റ്റാറ്റസ് സൗകര്യവും ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറീസ് സൗകര്യവും ദിവസേന ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയിലെത്തിയെന്നും സുക്കര്‍ബര്‍ഗ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സജീവമായ ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ 10 കോടി ആളുകള്‍ അംഗങ്ങളാണ്, ഫേയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി 200 കോടി സന്ദേശങ്ങള്‍ ഒരോ മാസവും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും തുടര്‍ന്നും പിന്തുണയുണ്ടാവണമെന്നും സുക്കര്‍ബര്‍ഗ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.